സ്വാതന്ത്ര്യദിനാഘോഷം
ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തി.
തുടർന്ന് പൊതുസമ്മേളനം സ്‌കൂൾ മാനേജർ അഡ്വ ശ്രീ കെ കെ നാരായണൻ അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് അധ്യക്ഷനായ ചടങ്ങിന് പി ടി എ പ്രസിഡണ്ട് ശ്രീ സജി കെ ജോൺ,വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി പി ശ്രീലത,സ്‌കൂൾ ലീഡർ കുമാരി ബൗമ്യ ബാബു എന്നിവർ ആശംസകൾ അറിയിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി കുമാരി കെ വിഷ്ണുപ്രിയ നന്ദി പറഞ്ഞു.
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ് ഫെയി൦ "sell me the answer" മാതൃകയിൽ സ്വാതന്ത്ര്യ ക്വിസ്സ് മത്സരം നടത്തി.
തുടർന്ന് ക്വിസ്സിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും അവതരികയ്ക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്‌കൂൾ പി ടി എ യുടെ വകയായുള്ള പായസ വിതരണം നടന്നു.
എല്ലാവർക്കും കരിമ്പിൽ ഹൈസ്കൂളിന്റെ സ്വാതന്ത്ര്യദിനാശംസകൾ.
No comments:
Post a Comment