Thursday 22 June 2017


                 യോഗ ദിനം 2017
അന്താരാഷ്ട്ര യോഗ ദിനം സ്‌കൂളിൽ യോഗ പരിശീലനത്തോടെ ആഘോഷിച്ചു.


യോഗാചാര്യൻ ശ്രീ ബാബു യോഗ ക്‌ളാസുകൾ കൈകാര്യം ചെയ്തു.








''BODY IS OUR TEMPLE; KEEP IT CLEAN AND SAFE WITH YOGA.''


       വായന ദിനം-2017

വായന വാരാചരണം,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം നടന്നു.
പുരോഗമന കലാസാഹിത്യ വേദി പ്രവർത്തകനും മടിക്കൈ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീ കേളു പണിക്കർ  വായനയുടെ മഹത്വത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ച് ചടങ്ങ് ഉദ്‌ഘാടനം
 ചെയ്തു.


വിദ്യാരംഗം കൺവീനർ ശ്രീ എം എസ് സോമൻ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് അധ്യക്ഷത വഹിച്ചു.




സ്റ്റാഫ് സെക്രട്ടറി ശ്രീ കെ പി മോഹനസുന്ദരം ആശംസകൾ അറിയിച്ച  കുമാരി നന്ദന.സി  നന്ദി പ്രകാശിപ്പിച്ചു.



"വായിച്ചു വളരുക 
ചിന്തിച്ച് വിവേകം നേടുക "

Wednesday 21 June 2017

ലോ പരിസ്ഥിതി ദിനം.

ജൂൺ 5 ലോക പരിസ്ഥിതി ദിനം സ്‌കൂളിൽ വിപുലമായി ആഘോഷിച്ചു .
രവിലെ അസ്സംബ്ലിയിൽ എട്ട് ബി ക്‌ളാസ്സിലെ കുമാരി നന്ദന സ്‌കൂളിലേക്ക് നൂറ് കറിവേപ്പിൻ തൈകൾ നൽകി.



പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കരിമ്പിൽ ഹൈസ്‌കൂൾ 'കുട്ടിവന' പദ്ധതിക്ക് തുടക്കം കുറിച്ചു.

കുട്ടിവന പദ്ധതിയുടെ ഉദ്‌ഘാടനം ഓയിസ്ക കാഞ്ഞങ്ങാട് ചാപ്റ്റർ പ്രസിഡണ്ട് ശ്രീ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ നിർവഹിച്ചു.

                കുട്ടികൾ വൃക്ഷതൈകൾ നട്ടു .






ചടങ്ങിൽ ശ്രീ രാധാകൃഷ്ൻ നമ്പ്യാർ ,ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ,ശ്രീ എൻ എം തോമസ്, ശ്രീമതി വിനയ പി , ശ്രീ കെ പി മോഹന സുന്ദരം എന്നിവർ സംസാരിച്ചു.









Connecting people to nature’’

Monday 19 June 2017


                    
          പ്രവേശനോത്സവം
                    
                       2017-18


                      


2017 - 18വർഷത്തെ സ്‌കൂൾ 

പ്രവേശനോത്സവം സമുചിതമായി 

ആഘോഷിച്ചു.






യോഗം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് 

പ്രസിഡണ്ട് ശ്രീമതി വിധുബാല ഉദ്‌ഘാടനം ചെയ്തു.




                    ചടങ്ങിൽ സംസ്ഥാന 

ബാലസഭയിൽ 'മികച്ച മുഖ്യമന്ത്രി' 

 ആയി തിരഞ്ഞെടുത്ത കുമാരി 

ആവണി പവിത്രനെ സ്‌കൂൾ മാനേജർ 

ശ്രീ അഡ്വ കെ.കെ നാരായണൻ 

അവർകൾ അനുമോദിച്ചു.





















2016 -17 അധ്യയനവർഷം വിവിധ 

മേഖലകളിൽ കഴിവ് തെളിച്ച 

കുട്ടികളെ പി.ടി.എ യുടെ 

നേതൃത്വത്തിൽ  

അനുമോദിച്ചു.


















എല്ലാവർക്കും  നല്ല ഒരു അധ്യയന 

വർഷം ആശംസിക്കുന്നു.