Monday 25 January 2016

       സ്കൂപഠന യാത്ര.

2015-16 വർഷത്തെ സ്കൂൾ പഠന യാത്ര ജനുവരി 14,15,16 തീയ്യതികളിലായി നടത്തി. ധർമ്മസ്ഥല,ബേളൂർ,ഹളയ ബേഡ്,മൈസൂർ,ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലായി  നടന്ന യാത്രയിൽ നാൽപ്പത്തി ആറോളം കുട്ടികൾ പങ്കെടുത്തു.




































Thursday 21 January 2016

                    പിറന്നാളിന് ഒരു പുസ്തകം



പിറന്നാൾ ദിനത്തിൽ എട്ട് എ ക്ലാസിലെ കുമാരി സുധിന 'AMAZING  FACTS' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ചാർജ്                  ശ്രീ ബെന്നി മാസ്റ്റർ പുസ്തകം ഏറ്റ്‌വാങ്ങി.

Tuesday 19 January 2016

    പിറന്നാളിന് 
                      ഒരു പുസ്തകം......


പിറന്നാളിന്  എട്ട് എ ക്ലാസിലെ അഞ്ജന .ഇ.ടി  '121 മഹാന്മാർ ' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ 
ഹെഡ്മാസ്ററ൪ ചാർജ്  ശ്രീമതി ജാൻസി ജേക്കബ്‌ പുസ്തകം ഏറ്റുവാങ്ങി .

പിറന്നാളിന്  എട്ട്  എ  ക്ലാസിലെ ദിവ്യ മോഹനൻ 'മേരി ക്യൂറി ' എന്ന പുസ്തകം ലൈബ്രറിയിലെക്ക് സംഭാവന ചെയ്തു.


                                
പിറന്നാൾ ദിനത്തിൽ ഒൻപത് ബി ക്ലാസിലെ നമിത എം ആർ 'വെളിപാട് ' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.


Monday 4 January 2016

  പുതുവത്സരാഘോഷം-
                 2016 
സ്കൂളിലെ പുതുവത്സരാഘോഷ ഉദ്ഘാടനം മാനേജർ അഡ്വ  ശ്രീ കെ കെ നാരായണൻ അവർകൾ നിർവഹിച്ചു. 
അസ്സംബ്ലിയിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എൻ  എം തോമസ്‌,പി ടി എ  പ്രസിഡന്റ് ശ്രീ സജി കെ ജോണ്‍  എന്നിവർ പങ്കെടുത്തു.


ചടങ്ങിൽ പി ടി എ  പ്രസിഡന്റ്  സ്പോണ്‍സർ ചെയ്ത കേക്ക്  കുട്ടികൾക്ക് നല്കി.






സ്നേഹപൂർവ്വം                                                        സഹപാഠിക്ക്... 


                                                      പ്രതിജ്ഞ

''നാളെയുടെ നന്മ സൃഷ്ടിക്കുന്നത് നമ്മുടെ പ്രവൃത്തിയാണ്‌.ആരോഗ്യം,വിദ്യാഭ്യാസം,വിനോദം,സുരക്ഷ എന്നിവ നമ്മുടെ അവകാശമാണ്.ഇത് നേടിയെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവൃത്തിക്കാം.ചിരിക്കാനും സന്തോഷിക്കാനും പഠിക്കാനും കഴിയാതെ രോഗബാധിതരോ ഉറ്റവർ നഷ്ടപ്പെട്ടതോ ആയ നമ്മുടെ കൂട്ടുകാർക്ക് ചിരിക്കാനും സന്തോഷിക്കാനും സംതൃപ്തി നേടുന്നതിനും നമ്മുടെ കൂട്ടായ്മയും പിന്തുണയും അനിവാര്യമാണ്. ഇതിനായി സഹപാഠിക്കുവേണ്ടി സ്നേഹപൂർവ്വം സുരക്ഷാവലയം സൃഷ്ടിക്കാൻ ഈ പുതുവർഷം നമുക്ക് കൈ കോർക്കാം.''  

സ്കൂളിലെ കുട്ടികൾ പ്രതിജ്ഞ ചൊല്ലി 'സ്നേഹപൂർവ്വം  സഹപാഠിക്ക്' എന്ന പരിപാടിയിൽ പങ്ക് ചേർന്നു. 

Friday 1 January 2016

  പിറന്നാളിന് ഒരു പുസ്തകം 


എട്ട് എ ക്ലാസിലെ സച്ചിൻ ബാലകൃഷ്ണൻ 
                വിഷ്ണു ശർമ്മന്റെ  'പഞ്ചതന്ത്രം കഥകൾ' എന്ന പുസ്തകവും,

എട്ട് എ ക്ലാസിലെ  
സൂര്യ ബാലകൃഷ്ണൻ 'പഴഞ്ചൊല്ലുകൾ' എന്ന പുസ്തകവും, 

എട്ട് എ ക്ലാസിലെ ഭവ്യ എം കെ ശ്രീ എ പി ജെ അബ്ദുൾ കലാമിന്റെ 'ഇന്ത്യയുടെ ചൈതന്യം' എന്ന പുസ്തകവും ലൈബ്രറിയിലേക്ക്  സംഭാവന ചെയ്തു.