Wednesday 30 December 2015

പിറന്നാളിന് ഒരു പുസ്തകം....

പിറന്നാൾ ദിനത്തിൽ എട്ട്  എ ക്ലാസിലെ  അഭിജിത്ത് ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'വിശപ്പ്' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
ഹെഡ്മാസ്റ്റർ പുസ്തകം 
    ലൈബ്രറി ചാജ് അധ്യാപകൻ     ശ്രീ സോമൻ മസ്റ്റെക്ക് കൈമാറി.


Tuesday 29 December 2015

പിറന്നാളിന് ഒരു പുസ്തകം

' പിറന്നാളിന് ഒരു പുസ്തകം ' എന്ന കുട്ടികളുടെ ആശയം ഉൾക്കൊണ്ട്‌ സ്കൂളിലെ സംസ്കൃത അദ്ധ്യാപകൻ ശ്രീ വിമൽദാസ്                          ശ്രീ പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' ശ്രീ എം.ടി വാസുദേവൻ‌ നായരുടെ 'രണ്ടാമൂഴം' എന്നീ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.


Sunday 27 December 2015


         ക്യാമ്പിൽ പങ്കെടുത്തു 


ജൂനിയർ റെഡ്ക്രോസിന്റെ രണ്ട് ദിവസത്തെ നേതൃപരിശീലന  ക്യാമ്പിൽ സ്കൂളിലെ കേറ്റുകൾ പങ്കെടുത്തു. തോമാപുരം സെന്റ്‌ തോമസ്‌ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ റെഡ്ക്രോസ്, ഫയർ ആൻഡ്‌ റെസ്ക്യു , വ്യക്തിത്വ വികസനം , പ്രഥമ ശുശ്രൂഷ , എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു . 











ചിറ്റാരിക്കൽ നഗരം ചുറ്റി  ജെ. ആർ. സി  കേറ്റുകൾ സമാധാന സന്ദേശ റാലി നടത്തി . 

















കാമ്പ് സമാപനത്തിൽ വിവിധ സ്കൂളുകളിലെ  കേറ്റുകൾ  സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും പണവും ചിറ്റാരിക്കലിലെ വൈസ്മൻ എന്ന വൃദ്ധസദനത്തിലെ  ഭാരവാഹികൾക്ക് കൈമാറി.




Wednesday 23 December 2015

ക്രിസ്തുമസ്                                               ആഘോഷംനടത്തി......







സ്കൂളിൽ വിവിധ ക്ലാസുകളുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് സന്ദേശം നല്കിയും ആഘോഷങ്ങൾ നടന്നു. 





ആഘോഷങ്ങൾ ശ്രീ എൻ എം തോമസ്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ ജാൻസി ജേക്കബ്‌ ,ശ്രീ ബെന്നി ജോസഫ് ,ശ്രീ ജോണ്സൻ ജോസഫ് .ശ്രീ കെ പി മോഹനസുന്ദരം ,ശ്രീ സോമൻ എം എസ് . തുടങ്ങിയവർ സംവദിച്ചു. 



''ജാതി മതാന്ധതയ്ക്കുമേൽ നന്മയുടെ നിറദീപങ്ങലാൽ മനുഷ്യത്വം ജ്വലിക്കട്ട......
മത സൌഹാർദ്ദവും  മാനവികതയും പുലരാനകട്ടെ ഓരോ ആഘോഷവും.''

എല്ലാവർക്കും കരിമ്പിൽ ഹൈസ്കൂളിന്റെ ക്രിസ്തുമസ് നവവത്സര ആശംസകൾ....


Tuesday 22 December 2015

സൗരോർജ വിളക്ക്  വിതരണം




സ്കൂളിലെ വൈദ്യുതി ലഭിക്കാത്ത വീടുകളിലെ കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ്ങ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ സൌരോർജ വിളക്കുകൾ വിതരണം ചെയ്തു. വീടുകളിൽ വൈദ്യുതി ഇല്ലാത്ത 18 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.











Friday 18 December 2015

 ക്രിസ്തുമസ്  ആഘോഷത്തിലെ പുതുമ 
സ്കൂളിലെ ഒൻപാതാംതരം ബി ക്ലാസിലെ കുട്ടികളുടെ ക്രിസ്തുമസ്  ആഘോഷം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി . കുട്ടികൾ  ക്രിസ്തുമസ് ഫ്രണ്ട്  വേണ്ട എന്ന തീരുമാനം എടുത്ത് അതിനു പകരമായി പണം സ്വരൂപിച്ച് കരിന്തളം പെയിൻ ആൻഡ്‌ പലിയെറ്റിവ് കെയെർ സോസയിറ്റിക്ക്  ഒരു ചാക്ക് അരി നൽകി   ക്രിസ്തുമസ്  ആഘോഷിച്ചു. കരിന്തളം പെയിൻ ആൻഡ്‌ പലിയെറ്റിവ് കെയെർ സോസയിറ്റിക്ക്  വേണ്ടി  ശ്രീ നളിനാക്ഷൻ അരി ഏറ്റുവാങ്ങി .



ശ്രീ സജി പി ജോസ്  സ്വാഗതവും സ്റ്റാഫ്‌ സെക്രടറി ശ്രീ ബെന്നി മാസ്റ്റർ നന്ദിയും പറഞ്ഞു . ചടങ്ങിൽ ഹെട്മാസ്റെർ ശ്രീ എൻ  എം തോമസ്‌ അരി വിതരണം ചെയ്തു. 







Saturday 5 December 2015

                  

അനുമോദനം

  കൊല്ലത്ത്  വച്ച്  നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുമാരി രവീണയെ സ്കൂൾ             പി ടി എ യും സ്റ്റാഫ്‌ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്നു സ്കൂളിൽ വെച്ച് അനുമോദിച്ചു .തദവസരത്തിൽ മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര കമ്മിറ്റി സംഭാവന ചെയ്ത പഠന ഉപകരണങ്ങളും വിതരണം ചെയ്തു.











സ്വാഗതം: ശ്രീ  എൻ എം തോമസ്‌ (സ്കൂൾ ഹെഡ് മാസ്റ്റർ )
അദ്ധ്യക്ഷൻ :ശ്രീ സജി കെ ജോണ്‍ (പി ടി എ പ്രസിഡണ്ട് )
ഉദ്ഘാടനം :ശ്രീമതി വിധുബാല ( പ്രസിഡണ്ട് കിനനൂർ                                                                                                            കരിന്തളം ഗ്രാമപഞ്ചായത്ത് )

ഉപഹാര സമർപ്പണം:അഡ്വ: കെ കെ നാരായണൻ                     (സ്കൂൾ മാനേജർ )
മുഖ്യപ്രഭാഷണം:ഡോ:പി പ്രഭാകരൻ (റിട്ട:പ്രൊഫ                                                                            :ചരിത്രവിഭാഗം നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ) 
ആശംസകൾ 
ശ്രീ സി വി ബാലകൃഷ്ണൻ (വാർഡ്‌ മെമ്പർ  കോളംകുളം )
ശ്രീ വി കെ മോഹനൻ (പി ടി എ വൈസ്പ്രസിഡണ്ട് ) 
ശ്രീമതി സിന്ധു (വാർഡ്‌ മെമ്പർ കുമ്പളപ്പള്ളി ) 
ശ്രീ കെ പി മോഹനസുന്ദരം (ടീച്ചർ കരിമ്പിൽ സ്കൂൾ )

മറുപടി പ്രസംഗം 

കുമാരി രവീണ