Thursday 18 August 2016


              ചിങ്ങം 1
                കർഷക ദിനം

കർഷക ദിനം സ്‌കൂളിൽ ആഘോഷിച്ചു. ബിരിക്കുളത്തെ മികച്ച കർഷകനായ ശ്രീ രാജു അവർകളെ പൊന്നാട അണിയിച്ചു ആദരിച്ചു. ശ്രീ രാജു കുട്ടികളുമായി തൻറെ കാർഷിക അനുഭവങ്ങൾ പങ്കുവച്ചു.







ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് അദ്ധ്യക്ഷനായ ചടങ്ങിന് പി ടി എ പ്രസിഡണ്ട് ശ്രീ സജി കെ ജോൺ ആശംസകൾ അറിയിച്ചു.ശ്രീ മോഹന സുന്ദരം മാസ്റ്റർ സ്വാഗതവും സ്‌കൂൾ ലീഡർ കുമാരി ബൗമ്യ ബാബു നന്ദിയും പറഞ്ഞു.





കൃഷി ഭവൻ വകയായുള്ള വിത്തുകളുടെ വിതരണ ഉദ്‌ഘാടനം പി ടി എ എക്സികുട്ടീവ് മെമ്പർ ശ്രീ പവിത്രൻ നിർവഹിച്ചു.









Monday 15 August 2016

          സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തി.







തുടർന്ന് പൊതുസമ്മേളനം സ്‌കൂൾ മാനേജർ അഡ്വ ശ്രീ കെ കെ നാരായണൻ അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് അധ്യക്ഷനായ ചടങ്ങിന് പി ടി എ പ്രസിഡണ്ട് ശ്രീ സജി കെ ജോൺ,വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി പി ശ്രീലത,സ്‌കൂൾ ലീഡർ കുമാരി ബൗമ്യ ബാബു എന്നിവർ ആശംസകൾ അറിയിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി കുമാരി കെ  വിഷ്ണുപ്രിയ നന്ദി പറഞ്ഞു.









സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ് ഫെയി൦ "sell me the answer" മാതൃകയിൽ സ്വാതന്ത്ര്യ ക്വിസ്സ് മത്സരം നടത്തി.









തുടർന്ന് ക്വിസ്സിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും അവതരികയ്ക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.





സ്‌കൂൾ പി ടി എ യുടെ വകയായുള്ള പായസ വിതരണം നടന്നു.





എല്ലാവർക്കും കരിമ്പിൽ ഹൈസ്കൂളിന്റെ സ്വാതന്ത്ര്യദിനാശംസകൾ.

          സ്കൂൾ പാർലമെൻറ്
            തിരഞ്ഞെടുപ്പ് 2016-17
                                                                                                                                       

കരിമ്പിൽ ഹൈസ്‌കൂൾ 2016-17 വർഷത്തെ സ്‌കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 11-08-2016 വ്യാഴാഴ്ച നടന്നു.










തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 15-08-2016 തിങ്കളാഴ്ച സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സമക്ഷം സത്യപ്രതിജ്ഞ ചെയ്തു.







2016-17 വിദ്യാലയ ജനാധിപത്യ വേദി ഭാരവാഹികൾ...
            
            1.ചെയർപേഴ്സൺ 
                 ബൗമ്യ ബാബു.                           
            2.സെക്രട്ടറി 
                അഭിന രാജൻ.
            3.കലാവേദി സെക്രട്ടറി
                ആവണി പവിത്രൻ.
            4.സാഹിത്യ വേദി  സെക്രട്ടറി
                വിദ്യ ശശികുമാർ.
            5.കായികവേദി സെക്രട്ടറി 
                അമൽ ദേവ്.സി .
            6.കായികവേദി ജോയിൻറ് സെക്രട്ടറി 
                     മാളവിക.എൻ.