Wednesday 30 November 2016

        

         പിറന്നാളിന് ഒരു പുസ്തകം

 പിറന്നാൾ ദിനത്തിൽ ഒൻപത് എ ക്‌ളാസിലെ 
ഫാത്തിമത്ത് മുഫ്‌സീന "സയൻസ് ക്വിസ് ,ജനറൽ
 നോളേജ് ചോദ്യോത്തരങ്ങൾ " എന്നീ രണ്ട്
 പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.


Monday 28 November 2016

           പഠന യാത്ര

 ശ്രീ അംബികാസുതൻ മാങ്ങാടിൻറെ ചെറുകഥയെ ആസ്പദമാക്കിയുള്ള എട്ടാം ക്‌ളാസിലെ    "രണ്ടു മത്സ്യങ്ങൾ എന്ന മലയാളം പാഠവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ എട്ടാം ക്‌ളാസ്സ് വിദ്യാർഥികൾ പഠനയാത്ര നടത്തി.


ശൂലാപ്പ് കാവ് കവ്വായി കായൽ എന്നിവിടങ്ങളിലേക്കായിരുന്നു  കുട്ടികളുടെ യാത്ര.






Friday 25 November 2016

 
         പിറന്നാളിന് ഒരു പുസ്തകം 

 

പിറന്നാൾ ദിനത്തിൽ എട്ട് ബി 

ക്‌ളാസിലെ ആവണി പവിത്രൻ 

 സ്‌കൂൾ ലൈബ്രറിയിലേക്ക് നാല് 

പുസ്തകങ്ങൾ സംഭാവന ചെയ്തു.

 

 പുസ്തകങ്ങൾ ലൈബ്രറി ചാർജ് അധ്യാപകൻ ശ്രീ 
  സോമൻ മാസ്റ്റർക്ക് കൈമാറി.


Thursday 24 November 2016


          വിദ്യാരംഗം ശില്പശാല 



സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ
 
നേതൃത്വത്തിൽ കഥ,കവിത,ചിത്രരചന,നടൻ പാട്ട്

 എന്നിവയിൽ ശില്പശാല നടത്തി.



ശില്പശാലയ്ക്ക്  ബി.ആർ.സി പരപ്പയിലെ ട്രെയിനർ ശ്രീ ഷൈജു നേതൃത്വം നൽകി.
ശില്പശാല കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി മാറി.
  
      പിറന്നാളിന് ഒരു പുസ്തകം....


പിറന്നാൾ ദിനത്തിൽ എട്ട് ബി ക്‌ളാസിലെ കിരൺ കൃഷ്ണ സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.


    യുവജനോത്സവം 2016-17 





        ഉദ്‌ഘാടന സമ്മേളനം  



         സ്വാഗതം : ശ്രീ സോമൻ മാസ്റ്റർ (കൺവീനർ )
അധ്യക്ഷൻ :ശ്രീ എൻ എം തോമസ് (ഹെഡ്മാസ്റ്റർ )
 
ഉദ്‌ഘാടനം:ശ്രീ കുമാരൻ പേരിയ(കവി,റിട്ട:മലയാളം അധ്യാപകൻ )
തുടർന്ന് 2015-16 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ പ്രസിഡന്റ് ശ്രീ സജി കെ ജോൺ അനുമോദിച്ചു.
ആശംസ:കുമാരി ഭൗമ്യ ബാബു (സ്‌കൂൾ ലീഡർ) 
മറുപടി പ്രസംഗം:കുമാരി രവീണ 
നന്ദി :കുമാരി അശ്വിനി (സെക്രട്ടറി വിദ്യാരംഗം )
തുടർന്ന്  ഹൌസ്  അടിസ്ഥാനത്തിൽ കുട്ടികളുടെ കലാമത്സരങ്ങൾ നടന്നു.