Wednesday, 30 December 2015
Sunday, 27 December 2015
ക്യാമ്പിൽ പങ്കെടുത്തു
ജൂനിയർ റെഡ്ക്രോസിന്റെ രണ്ട് ദിവസത്തെ നേതൃപരിശീലന ക്യാമ്പിൽ സ്കൂളിലെ കേഡറ്റുകൾ പങ്കെടുത്തു. തോമാപുരം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ റെഡ്ക്രോസ്, ഫയർ ആൻഡ് റെസ്ക്യു , വ്യക്തിത്വ വികസനം , പ്രഥമ ശുശ്രൂഷ , എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു .
ചിറ്റാരിക്കൽ നഗരം ചുറ്റി ജെ. ആർ. സി കേഡറ്റുകൾ സമാധാന സന്ദേശ റാലി നടത്തി .
കാമ്പ് സമാപനത്തിൽ വിവിധ സ്കൂളുകളിലെ കേഡറ്റുകൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും പണവും ചിറ്റാരിക്കലിലെ വൈസ്മൻ എന്ന വൃദ്ധസദനത്തിലെ ഭാരവാഹികൾക്ക് കൈമാറി.
Wednesday, 23 December 2015
സ്കൂളിൽ വിവിധ ക്ലാസുകളുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് സന്ദേശം നല്കിയും ആഘോഷങ്ങൾ നടന്നു.
ആഘോഷങ്ങൾ ശ്രീ എൻ എം തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ ജാൻസി ജേക്കബ് ,ശ്രീ ബെന്നി ജോസഫ് ,ശ്രീ ജോണ്സൻ ജോസഫ് .ശ്രീ കെ പി മോഹനസുന്ദരം ,ശ്രീ സോമൻ എം എസ് . തുടങ്ങിയവർ സംവദിച്ചു.
''ജാതി മതാന്ധതയ്ക്കുമേൽ നന്മയുടെ നിറദീപങ്ങലാൽ മനുഷ്യത്വം ജ്വലിക്കട്ട......
മത സൌഹാർദ്ദവും മാനവികതയും പുലരാനകട്ടെ ഓരോ ആഘോഷവും.''
എല്ലാവർക്കും കരിമ്പിൽ ഹൈസ്കൂളിന്റെ ക്രിസ്തുമസ് നവവത്സര ആശംസകൾ....
Friday, 18 December 2015
ക്രിസ്തുമസ് ആഘോഷത്തിലെ പുതുമ
സ്കൂളിലെ ഒൻപാതാംതരം ബി ക്ലാസിലെ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി . കുട്ടികൾ ക്രിസ്തുമസ് ഫ്രണ്ട് വേണ്ട എന്ന തീരുമാനം എടുത്ത് അതിനു പകരമായി പണം സ്വരൂപിച്ച് കരിന്തളം പെയിൻ ആൻഡ് പലിയെറ്റിവ് കെയെർ സോസയിറ്റിക്ക് ഒരു ചാക്ക് അരി നൽകി ക്രിസ്തുമസ് ആഘോഷിച്ചു. കരിന്തളം പെയിൻ ആൻഡ് പലിയെറ്റിവ് കെയെർ സോസയിറ്റിക്ക് വേണ്ടി ശ്രീ നളിനാക്ഷൻ അരി ഏറ്റുവാങ്ങി .
ശ്രീ സജി പി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രടറി ശ്രീ ബെന്നി മാസ്റ്റർ നന്ദിയും പറഞ്ഞു . ചടങ്ങിൽ ഹെട്മാസ്റെർ ശ്രീ എൻ എം തോമസ് അരി വിതരണം ചെയ്തു.
Saturday, 5 December 2015
അനുമോദനം
കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുമാരി രവീണയെ സ്കൂൾ പി ടി എ യും സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ചേർന്നു സ്കൂളിൽ വെച്ച് അനുമോദിച്ചു .തദവസരത്തിൽ മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര കമ്മിറ്റി സംഭാവന ചെയ്ത പഠന ഉപകരണങ്ങളും വിതരണം ചെയ്തു.
സ്വാഗതം: ശ്രീ എൻ എം തോമസ് (സ്കൂൾ ഹെഡ് മാസ്റ്റർ )
അദ്ധ്യക്ഷൻ :ശ്രീ സജി കെ ജോണ്‍ (പി ടി എ പ്രസിഡണ്ട് )
ഉദ്ഘാടനം :ശ്രീമതി വിധുബാല ( പ്രസിഡണ്ട് കിനനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് )
ഉപഹാര സമർപ്പണം:അഡ്വ: കെ കെ നാരായണൻ (സ്കൂൾ മാനേജർ )
മുഖ്യപ്രഭാഷണം:ഡോ:പി പ്രഭാകരൻ (റിട്ട:പ്രൊഫ :ചരിത്രവിഭാഗം നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് )
ആശംസകൾ
ശ്രീ സി വി ബാലകൃഷ്ണൻ (വാർഡ് മെമ്പർ കോളംകുളം )
ശ്രീ വി കെ മോഹനൻ (പി ടി എ വൈസ്പ്രസിഡണ്ട് )
ശ്രീമതി സിന്ധു (വാർഡ് മെമ്പർ കുമ്പളപ്പള്ളി )
ശ്രീ കെ പി മോഹനസുന്ദരം (ടീച്ചർ കരിമ്പിൽ സ്കൂൾ )
മറുപടി പ്രസംഗം
കുമാരി രവീണ
Subscribe to:
Posts (Atom)