Friday, 31 July 2015

                 കുട്ടികയയെ   അറിയാന്‍                                       -വിദ്യാഭ്യാസ സ൪വെ

SSLC വിദ്യാത്ഥികളുടെ കുടുo സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനും പഠനത്തിന് ഊന്നല്‍നല്കേണ്ടതിന് ആവശ്യകത രക്ഷിതാക്കള്‍ക്ക് വിശദികരിക്കുന്നതിനുമായി അദ്ധ്യാപക൪ ഗൃഹoസന്ദ൪ശിച്ചു.വിടുകളിലെ  ഭൗതികസാഹചര്യങ്ങള്‍,  പഠന സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന് അവശ്യകത ,കുട്ടികളുടെ പഠന പ്രവ൪ത്തനങ്ങളില്‍
ദൈനംദിനം രക്ഷിതാക്കള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍‍ ,തുടങ്ങിയ കാര്യങ്ങള്‍‍ മനസിലാക്കുകയും  AUGEST 11 നു നടക്കുന്ന              ക്ലാസ് PTA യില്‍
തുട൪ പ്രവ൪ത്തങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു.

Wednesday, 29 July 2015

                                സ്വീകണം നല്‍കി

   സംസ്ഥാനത്തെ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് നടന്ന കായികക്ഷമതപ്രവ൪ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തി പുരസ്കാരത്തിന൪ഹനായ ശ്രീ.അച്ചുതന്‍ മാസ്ററ൪ക്കുംഇന്ത്യന്‍ സൂപ്പ൪ ലീഗില്‍   ചെന്നൈ ല്‍ F C ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിധിന്‍ ലാല്‍ എന്നിവ൪ക്ക് കരിമ്പില്‍ ഹൈസ്കുള്‍ സ്പോ൪ട്സ ക്ലബിന്‍റ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ചടങ്ങില്‍ ഹെഡ്മാസ്ററ൪  ശ്രീ.എന്‍.എം  തോമസ്  പി.ടി .എ പ്രസിഡന്‍റ് ശ്രീ.സജി .കെ ജോണും വിശിഷ്ടാതിഥികള്‍ക്ക്  ഉപഹാരം നല്കി ആദരിച്ചു.ശ്രീ.ബെന്നിജോസഫ്ശ്രീ.കെ.പി.മോഹനസുന്ദരം എന്നിവ൪ ആശംസകളറിച്ച യോഗത്തില്‍  ശ്രീ.സജി . പി ജോസ് നന്ദി പറഞ്ഞു.



Tuesday, 28 July 2015

                                             ഗുരു പ്രണാമം


                    ഭാരതത്തിന്‍റ പതിനൊന്നാമത് രാഷ്ടപതിയും ശാസ്ത്രഗവേഷണ രംഗത്തെ  ഗവേഷണ രംഗത്ത് വിസ്മയം സൃഷ്ടിച്ച് ഭാരതത്തിന്‍റ യശസ് വാനോളമുയ൪ത്തുകയും, നമ്മെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്ത, അദ്ധ്യാപകനും  ചിന്തകനും വാഗ്മിയും അനേകം പരമോന്നത പുരസ്കാരങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ആ ക൪മ്മയോഗി, ശ്രീ. ഡോ. .പി.ജെ -അബ്ദുള്‍ കലാമിന്      ദേവിയോഗത്തില്‍ ആദരാജ്ഞലികള്‍ അ൪പ്പിക്കുന്നു 

Monday, 27 July 2015

                            ആദരാഞ്ജ ലികള്‍ ........

  

           കരിമ്പില്‍ ഹൈസ്കുള്‍

ഇക്കോക്ലബ്

കരിമ്പില്‍ ഹൈസ്കുളില്‍ ഇക്കോക്ലബിന്‍റ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

Thursday, 23 July 2015

വിദ്യാരംഗം 

കലാസാഹിത്യവേദി

          വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിമാസസ൪ഗ്ഗവേളയും ബഷീ൪ അനുസ്മരണവും നടത്തി

കുട്ടികളുടെ നേതുത്വത്തില്‍ നടന്ന പരിപാടിയില്‍  
ശ്രി.കെ.പി.മോഹനസുന്ദരം ബഷീ൪ അനുസ്മരണം നടത്തി.

കുട്ടികളുടെ  കലാപരിപാടികള്‍



Wednesday, 22 July 2015


 സയന്‍സ് ക്ലബ് ഉദ്ഘാടനം

കുമ്പളപ്പളളി കരിമ്പില്‍ ഹൈസ്കുളിലെ സയന്‍സ് ക്ലബിന്‍റെ ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും സെന്‍റ് ജൂഡ്സ് H.S.S പ്രിന്‍സിപ്പള്‍ ഡോ.മെന്‍ഡലിന്‍ മാത്യു നിവഹിച്ചു. സ്കൂള്‍ ഹെഡ്മാസ്ററ൪
ശ്രി.എന്‍.എം തോമസ് മാസ്ററ൪ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.ബെന്നിജോസഫ് സ്വാഗതം ആശംസിച്ചു.ശ്രീ.മോഹനസുന്ദരം മാസ്ററ൪ ,അജയ് സാബു എന്നിവ൪ ആശംസാപ്രസംഗവും കുമാരി ലാവണ്യ നന്ദി
പ്രകടനവും നടത്തി.പ്രകൃതിയെ നിരിക്ഷിച്ച് ശാസ്ത്രവിഷയങ്ങള്‍ ആസ്വദിച്ച് പഠിക്കണമെന്ന് ഉദ്ഘാടകന്‍ കുട്ടികളെ ഓ൪മ്മിപ്പിച്ചു . ശാസ്ത്രപഠനം മനുഷ്യ നന്മയെ ലക്ഷ്യമാക്കിയുള്ളതാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ചാന്ദ്രദിനമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവും നല്‍കി

Wednesday, 15 July 2015

നല്ലപാഠം
     കരിമ്പില്‍   ഹൈസ്കുള്‍ നല്ലപാഠം ക്ലബിന്‍റ  2015-16 വ൪ഷത്തെ പ്രവ൪ത്തനോല്‍ഘാടനവും  വായനക്കളരിയും പരപ്പബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്ററാഡിംഗ്  കമ്മിറ്റി അദ്ധ്യക്ഷന്‍ ശ്രീ. ബാബു കോഹിനൂ൪ ഉദ്ഘാടനം ചെയ്തുപി ടി  എ പ്രസിഡന്‍റ് ശ്രീ.സജി .കെ ജോണ്‍  അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്ററ൪  ശ്രീ .എന്‍.എം തോമസ് സ്വാഗതം പറഞ്ഞു.എം. പി.ടി .എ പ്രസിഡന്‍റ് ശ്രീമതി. റീന പി മനോരമ പ്രതിനിധി ശ്രീ.സജിത്ത് ,നല്ലപാഠം  കോഡിനേററമാരായ ശ്രീ.വിമല്‍ദാസ് ,ശ്രീ സോമന്‍ എം സ് സ്കുള്‍ലിഡ൪ കുമാരി രവീണ കെ  എന്നിവ൪ സംസാരിച്ചു.
      ചടങ്ങിന് സ്ററാഫ് സെക്രട്ടറി ശ്രീ.ബെന്നിജോസഫ് നന്ദി പറഞ്ഞു.

Friday, 3 July 2015

             ബോധവല്‍ക്കരണ ക്ലാസ്



പീ ‌ടി എ യുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കാള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഹോസ്ദുര്‍ഗ്ഗ് ഏ സി കെ ഏന്‍ എ യു പി സ്കുള്‍ അധ്യാപിക ശ്രീമതി സുധടീച്ചര്‍ ക്ലാസുകള്‍ നടത്തി