Monday, 22 June 2015

മഴക്കാല രോഗങ്ങളേയും പ്രതിരോധ മാര്‍ഗ്ഗങ്ങളെയും കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.


കരിമ്പില്‍ ഹൈസ്കൂളില്‍ ജുനിയര്‍ റെഡ് ക്രോസിന്റെയും സ്കൂള്‍ ഹെല്‍ത്ത് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളേയും പ്രതിരോധ മാര്‍ഗ്ഗങ്ങളെയും കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പരിപാടിയില്‍ ഹെഡ് മാസ്ററര്‍ ശ്രീ ഏന്‍ ഏം തോമസ് അദ്ധ്യക്ഷത വഹിച്ചു. ജൂണിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍ ശ്രീ വിമല്‍ദാസ് കെ സ്വാഗതവും ഹെല്‍ത്ത് ക്ലബ് പ്രസിഡന്‍റ് കുമാരി ദുര്‍ഗ്ഗാ പരമേശ്വരി നന്ദിയും പറഞ്ഞു. കരിന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ബിജു ക്ലാസുകള്‍ നയിച്ചു.

No comments:

Post a Comment