Saturday, 30 September 2017




        സ്വാതന്ത്ര്യദിനാഘോഷം

   
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സ്‌കൂളിൽ സമുചിതമായി ആചരിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ എൻ എം തോമസ് പതാക ഉയർത്തി.





തുടർന്ന് കുട്ടികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും ദേശഭക്തി ഗാന മത്സരവും നടന്നു.




എല്ലാവർക്കും കരിമ്പിൽ ഹൈസ്‌കൂളിന്റെ 

        സ്വാതന്ത്ര്യ ദിനാശംസകൾ.

Friday, 29 September 2017

 
  സംസ്‌കൃത ദിനാഘോഷം


2017-18 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല
 സംസ്‌കൃതം അക്കാദമിക് കൗൺസിൽ ഉദ്‌ഘാടനവും ഉപജില്ല സംസ്‌കൃത ദിനാഘോഷവും 
കരിമ്പിൽ ഹൈസ്‌കൂളിൽ വച്ച് നടന്നു.

 





 ഉപജില്ലയിലെ സംസ്‌കൃതം കുട്ടികൾക്കായി രാമായണം പ്രശ്നോത്തരി,ഭഗവത് ഗീതാ പാരായണം എന്നീ മത്സരങ്ങൾ സഘടിപ്പിച്ചു..






പരിപാടിയിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും സ്‌കൂളിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

Wednesday, 19 July 2017

            
           ബാല പാർലിമെന്റ്.



 ജില്ലാ ഭരണകൂടം,ഇൻഫർമേഷൻ ഓഫീസ്,സംസ്ഥാന

 യുവജന ക്ഷേമ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ 

സംസ്ഥാന സ്‌കൂൾ പാർലമെന്റ്  മത്സരത്തിൽ അഞ്ചാം

 സ്ഥാനവും കാസറഗോഡ് ജില്ലാ മത്സരത്തിൽ ഒന്നാം 

സ്ഥാനവും നേടിയ ബാല പാർലമെന്റിന്റെ പ്രദർശനം 

കാസറഗോഡ്  കലക്ട്രേറ്റിൽ നടന്നു.
















Wednesday, 12 July 2017

       
  

                     ഭിനന്ദനങ്ങ






സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 

പാർലമെന്ററി അഫയേഴ്‌സ്' നടത്തിയ    യൂത്ത് 

 പാർലമെന്റിന്റെ  സംസ്ഥാന തല മത്സരത്തിൽ  

അഞ്ചാംസ്ഥാനം നേടിയ സ്‌കൂൾ ടീമിന് അഭിനന്ദനങ്ങൾ .


 

Wednesday, 5 July 2017

          പിറന്നാളിന് ഒരു പുസ്തകം....
 പിറന്നാൾ ദിനത്തിൽ പത്ത്  എ ക്ലസിലെ  കുമാരി ഹർഷ എം വി 'oxford of A -Z spelling' എന്ന പുസ്തകവും,

ഒൻപത് ബി ക്‌ളാസിലെ കുമാരി നന്ദന സി 'നാറാണത്ത് ഭ്രാന്തൻ' എന്ന പുസ്തകവും  
സ്‌കൂൾ  ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
പുസ്തകങ്ങൾ ലൈബ്രറി ചാർജ് അധ്യാപകൻ ശ്രീ സോമൻ മാസ്റ്റർക്ക് കൈമാറി.

 കുമാരി ഹർഷയ്ക്കും കുമാരി നന്ദനയ്ക്കും ഒരായിരം പിറന്നാൾ ആശംസകൾ. 

Thursday, 22 June 2017


                 യോഗ ദിനം 2017
അന്താരാഷ്ട്ര യോഗ ദിനം സ്‌കൂളിൽ യോഗ പരിശീലനത്തോടെ ആഘോഷിച്ചു.


യോഗാചാര്യൻ ശ്രീ ബാബു യോഗ ക്‌ളാസുകൾ കൈകാര്യം ചെയ്തു.








''BODY IS OUR TEMPLE; KEEP IT CLEAN AND SAFE WITH YOGA.''